Advertisement

ഇന്ന് ലോക ടെലിവിഷൻ ദിനം

November 21, 2021
Google News 1 minute Read

ഇന്ന് ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്. ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷൻ തന്നെയാണ്.

ലോകരാഷ്ട്രങ്ങളെല്ലാം നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കണമെന്ന്‌ 1996 ഡിസംബർ 17-ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു.വാർത്താ വിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷൻ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

1959 സെപ്റ്റംബർ 15ന് ഡൽഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദർശൻറെ പ്രവർത്തനമാരംഭിച്ചത്. എൺപതുകളിൽ രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദർശൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നടങ്കം കീഴടക്കി. രംഗോലി, ചിത്രഹാർ, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ സുരഭിലമാക്കി.

തൊണ്ണൂറുകളിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ഉദാവൽക്കരണ നയങ്ങൾ അവലംബിച്ചപ്പോൾ രാജ്യത്തെ ടെലിവിഷൻ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി. വിദേശ ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങി. പിന്നാലെ തദ്ദേശീയ സ്വകാര്യ ചാനലുകളും. സീ ടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനൽ. നമ്മുടെ രാജ്യത്ത്‌ ഒരു ശരാശരി പ്രേക്ഷകൻ നിത്യേന നാലുമണിക്കൂറിലേറെ ടെലിവിഷൻ കാണുന്നതായാണ്‌ പഠനം. ടെലിവിഷന്റെ വ്യാപ്തിയും പ്രാധാന്യവും ടെലിവിഷൻ ദിനം ഒരിക്കൽക്കൂടി നമ്മെ ഓർമിപ്പിക്കുന്നു.

Story Highlights : World Television day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here