ദത്ത് വിവാദം; ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിക്കും: പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്ന് അനുപമ

പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ഉടൻ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് പരിശോധിക്കുക. ജില്ലാ ശിശു സംരക്ഷണ ഓഫിസർ പാളയത്തെ നിർമല ശിശു ഭവനിൽ എത്തിയിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥരും ശിശു ഭവനിലെത്തിയിട്ടുണ്ട്.
അതേസമയം തന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന ഒന്നിച്ച് നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ല. പരിശോധനയ്ക്ക് മുമ്പ് തനിക്ക് കുഞ്ഞിനെ കാണണമെന്നും അധികൃതർ ഡിഎൻഎ പരിശോധന വൈകിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ദത്ത് വിവാദം: ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി
ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരുഃഅടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.
Story Highlights : Adoption controversy-DNA Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here