Advertisement

ലോകത്തെ തന്നെ ശക്തരായ സ്ത്രീകളുള്ള ദ്വീപ്; ഭരണവും ദ്വീപും ഇവരുടെ കയ്യിൽ സുരക്ഷിതം….

November 22, 2021
Google News 1 minute Read

ലോകത്തെ ശക്തരായ സ്ത്രീകളുള്ള ദ്വീപ്.. ഭരണവും തീരുമാനങ്ങളുമെല്ലാം സ്ത്രീകളുടെ കയ്യിൽ സുരക്ഷിതം.. സ്ത്രീകൾ ഭരിക്കുന്ന ലോകത്തെ തന്നെ ഏകദ്വീപിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കിഹ്നു എന്നാണ് ദ്വീപിന്റെ പേര്. എസ്റ്റോണിയയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യവും സംസ്കാരവുമാണ് ഈ കൊച്ചു ദ്വീപിന് സ്വന്തമായുള്ളത്. കടലിൽ ഉപജീവന മാർഗം തേടുന്നവരാണ് ഇവിടുത്തെ പുരുഷന്മാർ. അതുകൊണ്ട് തന്നെ മാസങ്ങളോളം കടലിലാണ് കഴിയുന്നത്. ഈ സമയം മുഴുവൻ ദ്വീപ് ഭരിക്കുന്നതും പരിപാലിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും ഇവിടുത്തെ സ്ത്രീകളാണ്.

ഈ ദ്വീപിൽ ആകെ 604 പേരാണ് താമസിക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും ഇപ്പോഴും സംരക്ഷിച്ചു പോരുന്ന കിഹ്നു ദ്വീപ് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. മനോഹരമായ ബീച്ചുകളും പ്രകൃതി സുന്ദരമായ ഏഴ് ഗ്രാമങ്ങളും ചേർന്നതാണ് ഈ കൊച്ചു ദ്വീപ്. ഈ ദ്വീപിന്റെ സകല ചുമതലയും നിർവഹിക്കുന്നത് സ്ത്രീകൾ തന്നെയാണ്. കലയും ഭരണവും തുടങ്ങി ഗ്രാമത്തിലെ വിവാഹങ്ങളുടെയും ശവസംസ്കാരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഇവരാണ്.

Read Also : 73 വർഷത്തിന് ശേഷം ലൈബ്രറി പുസ്തകം തിരികെ നൽകി; ലേറ്റ് ഫീസ് കണക്കാക്കിയത് ഏകദേശം 3 ലക്ഷം രൂപ…

നിരവധി സഞ്ചാരികൾ ഈ ദ്വീപ് തേടി ഇങ്ങോട്ടേക്ക് എത്താറുണ്ട്. ടൂറിസ്റ്റ് സീസണുകളിൽ ഇവിടെ നിന്ന് ദ്വീപിനെ കണ്ടറിയാനും അവരുടെ പാരമ്പര്യവും സംസ്കാരവും അടുത്തറിയാനും അതിനെ കുറിച്ച് കൂടുതൽ പഠിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ കാലാരൂപങ്ങളും കരകൗശല നിർമ്മാണവുമെല്ലാം വ്യത്യസ്തമാണ്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് അവിടുത്തുകാർ ഉപയോഗിക്കുന്നത്. ഇവിടുത്തെ വസ്ത്രധാരണ രീതി മറ്റ് പല രാജ്യങ്ങളിലും പ്രസിദ്ധമാണ്. ഇവിടുത്തെ സംസ്കാരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് സംഗീതം. ഇവിടുത്തെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും എന്തിനധികം പറയണം പാഠ്യവിഷയങ്ങളിൽ പോലും നൃത്തവും സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളുടെ ദ്വീപായിരുന്ന ഈ പ്രദേശത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറാൻ സഹായിച്ചത്തിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.

Story Highlights : Fact about Kihnu Island in Estonia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here