Advertisement

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്കിനായി പരിശോധന ശക്തമാക്കി പൊലീസ്

November 22, 2021
Google News 1 minute Read

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്ക് കണ്ടെത്താൻ പരിശോധന ശക്തമാക്കി പൊലീസ്. കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് പരിശോധന. വിഷ്ണു പ്രസാദ്, മെൽവിൻ എന്നിവർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന് പൊലീസ് പറയുന്നു.

അതേസമയം കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

Read Also :മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയില്‍

മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്‍തുടര്‍ന്നില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നുമാണ് ഹര്‍ജിയില്‍ സൈജു വ്യക്തമാക്കിയിട്ടുള്ളത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് കാറില്‍ സഞ്ചരിച്ചവരെ ആദ്യം കാണുന്നത്. എന്നാല്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയതിനാല്‍ കാര്‍ ഓടിക്കരുതെന്ന് സദുദ്ദേശത്തോടെ ഉപദേശിക്കുകയായിരുന്നു ചെയ്തതെന്നുമാണ് സൈജുവിന്റെ വിശദീകരണം.

Story Highlights : Kochi Models Death hard disk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here