ഹലാല്‍ വിഷയത്തില്‍ ആര്‍എസ്എസിന് വ്യക്തമായ നിലപാടില്ല; മതപരമായി ചേരിതിരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

ഹലാല്‍ വിഷയത്തില്‍ ആര്‍എസ്എസ് സമൂഹത്തെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതമൈത്രിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഹലാല്‍ വിഷയത്തില്‍ ബിജെപിക്ക് തന്നെ വ്യക്തമായ നിലപാടില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. പലതരത്തിലുള്ള പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഹലാല്‍ വിഷയം. ആര്‍എസ്എസിന്റെ ഈ പ്രചാരണം കേരളത്തില്‍ വിലപോവില്ല എന്നും കോടിയേരി പറഞ്ഞു.
മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലേത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും ഇപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എംവി ശ്രേയാംസ്‌കുമാര്‍ ഒരു മന്ത്രിസ്ഥാനം മുന്നോട്ടുവച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങളുണ്ടാകുമെങ്കിലും ഇപ്പോള്‍ അതൊന്നും പരിഗണിക്കാന്‍ കഴിയില്ല. ഒരേ സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ജനതാ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടിയേരി വ്യക്തമാക്കി.
Story Highlights : kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here