സഞ്ജിത്ത് വധക്കേസ്: കെ സുരേന്ദ്രൻ അമിത്ഷായെ കണ്ടു

പാലക്കാട് സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. കരിവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് സുരേന്ദ്രൻ അമിത്‌ഷായെ കണ്ടത്.
സഞ്ജിത്തിന്റെ കൊലപാതക രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, ആസൂത്രണം എന്നിവ തീവ്രവാദശൈലിയിലാണ്. സി.പി.എം-പോപ്പുലർ ഫ്രണ്ട് വർഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. അഞ്ച് വർഷത്തിനിടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 10 പേർ കൊല്ലപ്പെട്ടു. ഈ കേസുകളിലൊന്നും പൊലീസ് ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്നും അമിത്ഷായ്ക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Story Highlights : sanjith-murder-case-k-surendran-meets-amit-shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here