സൂര്യകുമാർ യാദവിനെ ന്യൂസീലൻഡീനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

മധ്യനിര താരം സൂര്യകുമാർ യാദവിനെ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. സമീപകാലത്ത് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഫോം പരിഗണിച്ചാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തുക. ഈ മാസം 25 മുതൽ കാൺപൂരിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സൂര്യകുമാർ ടീമിൽ ഉൾപ്പെട്ടിരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. (Suryakumar Yadav New Zealand)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന അവസാന മത്സരത്തിൽ 73 റൺസിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി.
Read Also : ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലൻഡിനെ 73 റൺസിന് തകർത്തു
അർധസെഞ്ച്വറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരിക്കൽക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തിൽ നാലു വീതം സിക്‌സും ഫോറും സഹിതം ഗപ്ടിൽ നേടിയത് 51 റൺസ്. ഡാരിൽ മിച്ചൽ (5), മാർക് ചാപ്മാൻ (0), ഗ്ലെൻ ഫിലിപ്‌സ് (0) എന്നിവരുടെ വിക്കറ്റുകൾ പവർപ്ലേയിൽ തന്നെ കിവീസിന് നഷ്ടമായി. മൂന്നാം ഓവറിൽ മിച്ചലിനെ പുറത്താക്കി അക്‌സർ തകർച്ചയ്ക്ക് തുടക്കമിട്ടു. അതേ ഓവറിൽ ചാപ്മാനും മടങ്ങി. പിന്നീടെത്തിയവരിൽ ടീം സീഫെർട്ട് (17), ലോക്കി ഫെർഗൂസൺ (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. അക്സർ പട്ടേൽ 3 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി.
രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും കൂടെയുള്ളവർക്ക് അവസരം മുതലെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. എന്തായാലും ടീം ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനും മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്കും കന്നി ട്വന്റി20 പരമ്പരയിൽത്തന്നെ സമ്പൂർണ വിജയം നേടാനായി.
Story Highlights : Suryakumar Yadav India New Zealand Tests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here