കൊവിഡിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ദിവസവരുമാനം 5 കോടി കടന്നു

കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ വരുമാനം ആയി ലഭിച്ചത്.
ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.
2020 മാർച്ച് 11ന് ആണ് അവസാനമായി കെ.എസ്.ആർ.ടി.സിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.
Story Highlights : daily-income-of-ksrtc-crossed-5-crore
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here