അങ്കമാലിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു; മൂന്ന് പേർക്കെതിരെ കേസ്

എറണാകുളം അങ്കമാലിയിൽ യുവാവിന് ക്രൂര മർദ്ദനം. അങ്കമാലിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണം. ഗുണ്ടാ സംഘാംഗമായ ആൻ്റണി ജോണിക്കാണ് ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ ഗുണ്ടാ നേതാക്കളായ തമ്മനം ഫൈസൽ, സുബിരാജ് സുന്ദരൻ, അനൂപ് എന്നിവർക്കെതിരെ കേസെടുത്തു.
എറണാകുളത്തെ മരട് അനീഷിൻ്റെയും തമ്മനം ഫൈസലിൻ്റെയും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദ്ദനത്തിലേക്ക് വഴിതെളിച്ചത്. മരട് അനീഷിൻ്റെ സുഹൃത്താണ് ആൻ്റണി ജോണി. ഈ മാസം 11നാണ് സംഭവം നടന്നത്. സുഹൃത്തിൻ്റെ അമ്മയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ചെലവന്നൂരിൽ എത്തിയ ആൻ്റണി ജോണിയെ തമ്മനം ഫൈസലും സംഘവും തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാസംഘം ആലുവയിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ആദ്യ ഘട്ടത്തിൽ പൊലീസിനു പരാതി നൽകാൻ തയ്യാറാവാതിരുന്ന ആൻ്റണി ജോണി പിന്നീട് സൗത്ത് പൊലീസിൽ പരാതി നൽകി.
Story Highlights : goonda gang clash one attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here