Advertisement

ദത്ത് വിവാദം; ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സി.ഡബ്ള്യു.സി കോടതിക്ക് കൈമാറി

November 24, 2021
Google News 1 minute Read

പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സി.ഡബ്ള്യു.സി കോടതിയിൽ ഹാജരാക്കി. ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.

അതേസമയം വിഷയത്തിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. വനിത-ശിശു വികസന ഡയറക്ടറുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കണം. കുഞ്ഞിനെ അനുപമയുടെ അടുത്ത് ഉടൻ എത്തിക്കണമെന്നും വീണ ജോർജ് പ്രതികരിച്ചു.

Read Also : ദത്ത് നൽകിയതിൽ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും പിഴവ് പറ്റിയെന്ന് കണ്ടെത്തൽ

ഇതിനിടെ സി ഡബ്ള്യുസി ചെയർപേഴ്സൺ എൻ സുനന്ദയ്ക്ക് ബാലാവകാശ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടീസ്. സി ഡബ്ള്യുസി ഭാരവാഹികൾ ഹിയറിംഗിന് ഹാജരാകാത്തതിനാലാണ് നടപടിയെന്ന് ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരോശോധിക്കുമെന്ന് ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.

Story Highlights : adoption controversy -reports handed over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here