Advertisement

പാറ്റ് കമ്മിന്‍സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റനായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

November 24, 2021
Google News 1 minute Read

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റനായി പേസര്‍ പാറ്റ് കമ്മിന്‍സിനെ തെരെഞ്ഞെടുത്തേക്കും. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി കമ്മിന്‍സുമായി അഭിമുഖം നടത്തിയിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനേയും പരിഗണിക്കും. ആഷസ് പരമ്പരയില്‍ കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ബൗളര്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് ടിം പെയ്ന്‍ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്.

പെയ്ന്‍ രാജിവയ്ക്കേണ്ടതില്ലായിരുന്നു ഓസ്ട്രേലിയന്‍ കളിക്കാരുടെ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പക്ഷം. രണ്ട് പേര്‍ക്ക് ഇടയില്‍ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണിതെന്നായിരുന്നു അസോസിയേഷന്റെ അഭിപ്രായം. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പെയ്നിന്റെ രാജി സ്വീകരിച്ചു.

Story Highlights : patcummins-will-be-new-skipper-for-aussie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here