Advertisement

മോഫിയ പർവീനിന്റെ ആത്മഹത്യ; ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് തെളിഞ്ഞു: കോൺഗ്രസ് സമരത്തെ പിന്തുണച്ച് കെ.കെ രമ

November 25, 2021
Google News 1 minute Read

നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് കെ.കെ രമ എംഎൽഎ. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് തെളിഞ്ഞു. പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നു. സി ഐ സി.എൽ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സിഐയെ സസ്‌പെൻഡ് ചെയ്‌ത ശേഷം അറസ്റ്റ് ചെയ്യണമെന്നും കെ കെ രമ എം എൽ എ പ്രതികരിച്ചു.

ആലുവ സി.ഐ സി.എൽ.സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ആലുവ എസ് പി ഓഫിസിലേക്കുള്ള കോൺഗ്രസിൽ മാർച്ചിൽ സംഘർഷവുമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

Read Also : മോഫിയയുടെ ആത്മഹത്യ; സി.ഐയ്ക്കെതിരെ നടപടി വേണം: വനിതാ കമ്മിഷന്‍

അതേസമയം, നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് തത്ക്കാലം സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്നുവെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ആലുവ എസ് പി ഓഫിസിനു മുന്നിലെ പ്രതിഷേധമാണ് അവസാനിപ്പിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷന് മുന്നിലെ ജനപ്രതിനിധികളുടെ ഉപരോധം തുടരുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. സി ഐ യെ സസ്‌പെൻഡ് ചെയ്യുന്നത് വരെ കൂടുതൽ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Story Highlights : k k rema – mofia suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here