Advertisement

സിഐയെ രക്ഷിക്കാൻ ശ്രമം: കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

January 19, 2022
Google News 1 minute Read

ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യാ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത് . സി ഐ യെ രക്ഷിക്കാൻ ശ്രമമെന്ന് മോഫിയയുടെ മാതാപിതാക്കൾ ആരോപിച്ചു. സി ഐ സുധീറിന്റെ പേര് മൊഴിയിലുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണക്കാരിൽ സി ഐയും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് മോഫിയയുടെ അച്ഛന്റെ പ്രതികരണം . ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്നാണ് കുറ്റപത്രം. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Read Also : മോഫിയ പർവീൻ ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായി; ഭർത്താവ് ഒന്നാം പ്രതിയെന്ന് കുറ്റപത്രം

മോഫിയയെ സുഹൈൽ നിരന്തരം മർദിച്ചിരുന്നുവെന്നും ഈ മർദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

Story Highlights : Mofia’s family against the indictment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here