Advertisement

‘കേരളത്തില്‍ പൊലീസ് രാജ്’; പ്രതിഷേധവുമായി എ.ഐ.എസ്.എഫ്

November 25, 2021
Google News 1 minute Read

മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിമർശനവുമായി എ.ഐ.എസ്.എഫ്. സംസ്ഥാനത്ത് പൊലീസ് രാജെന്ന് സിപിഐ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ആരോപിച്ചു. ആലുവ സിഐ സുധീറിനെതിരെ പരാതി നൽകാനെത്തിയ 17 വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സമരം ചെയ്യാന്‍ നിങ്ങൾ ആരാണെന്ന് ചോദിച്ച പൊലീസ് എല്‍.എല്‍.ബി ഭാവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികള്‍ പ്രതികരിച്ചു.

Story Highlights : police-raj-in-kerala-aisf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here