ഗെയിലിനുള്ള വിടവാങ്ങൽ മത്സരം അടുത്ത വർഷം ജനുവരിയിൽ

ഇതിഹാസ താരം ക്രിസ് ഗെയിലിനുള്ള വിടവാങ്ങൽ മത്സരം അടുത്ത വർഷം ജനുവരിയിൽ നടത്തിയേക്കും. അയർലൻഡിനെതിരായ പരിമിത ഓവർ പരമ്പരയിൽ വച്ച് ഗെയിലിൻ്റെ വിടവാങ്ങൽ മത്സരം നടത്താനാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിനു ശേഷമാണ് തനിക്ക് ജന്മനാടായ വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹമുണ്ടെന്ന് ഗെയിൽ അറിയിച്ചത്.
ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു പിന്നാലെ, രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിച്ച വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്കൊപ്പം ക്രിസ് ഗെയിലും ഓസീസ് ടീമിൻ്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചിരുന്നു. ഇതോടെ ഗെയിൽ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നു. ഇതിനു പിന്നാലെ താൻ താൻ ഇപ്പോൾ വിരമിക്കില്ലെന്നും വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹമുണ്ടെന്നും ഗെയിൽ അറിയിക്കുകയായിരുന്നു.
“അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനായിരുന്നു എൻ്റെ ശ്രമം. കാണികളുമായി സംവദിക്കാൻ ഞാൻ ശ്രമിച്ചു. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. എൻ്റെ ഏറ്റവും മോശം ലോകകപ്പ്. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാം. വിൻഡീസ് ടീമിലേക്ക് കഴിവുള്ള നിരവധി താരങ്ങൾ എത്തുന്നുണ്ട്. ഞാൻ ഇതുവരെ വിരമിച്ചിട്ടില്ല. ഒരു ലോകകപ്പ് കൂടി കളിക്കണമെന്നുണ്ട്. പക്ഷേ, അവർ അനുവദിക്കില്ല. ജമൈക്കയിൽ വച്ച് അവർ എനിക്ക് ഒരു വിടവാങ്ങൽ മത്സരം നൽകിയാൽ അതിനു ശേഷം ഞാൻ വിരമിക്കൽ പ്രഖ്യാപിക്കും.”- മത്സരത്തിനു ശേഷം ഗെയിൽ പറഞ്ഞു.
Story Highlights : Chris Gayle farewell match January 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here