09
Dec 2021
Thursday
Covid Updates

    ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം വിഫലമായി; കെ സുധാകരൻ

    ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം വിഫലമായെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സി എൽ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി സർക്കാർ സംരക്ഷിക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. സി ഐ മാന്യമായി പ്രതികരിച്ചിരുന്നെങ്കിൽ മോഫിയ ആത്മഹത്യ ചെയ്യില്ലായിരുന്നു. കോൺഗ്രസിന്റെ സമാധാനപരമായ സമരത്തിന് മുമ്പിൽ സർക്കാർ കീഴടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും കോൺഗ്രസിനെ തോൽപ്പിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

    അതേസമയം സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉദോഗസ്ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണ്. സി.എൽ. സുധീറിനിതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതിനിഷേധമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് പാർട്ടി നേതാക്കളാണ്.

    Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്

    സർക്കാർ നിർദേശത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയാണ് സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്നുള്ള നടപടി സ്വീകരിച്ചത്. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.

    Story Highlights : K sudhakaran on CI C L Sudheer suspension

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top