ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലി: മുഹമ്മദ് ആമിർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റർ വിരാട് കോലിയാണെന്ന് പാകിസ്താൻ്റെ മുൻ പേസർ മുഹമ്മദ് ആമിർ. കോലിക്കെതിരെ പന്തെറിയാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും കോലി തന്നെയാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ. സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ട് തോന്നിയിട്ടുള്ളതെന്നും ആമിർ പറഞ്ഞു. സീ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ആമിറിൻ്റെ അഭിപ്രായ പ്രകടനം. (Mohammad Amir Virat Kohli)
“എൻ്റെ അഭിപ്രായത്തിൽ, ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും കോലി തന്നെയാണ് ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റർ. വ്യക്തിപരമായി സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറെ ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്. 2009ൽ കളിക്കുമ്പോ തോന്നിയത് ഷെയിൻ വാട്സൺ ആണ് പന്തെറിയാൻ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റർ എന്നാണ്. പക്ഷേ, ഇപ്പോൾ സ്മിത്താണ്. കാരണം, സ്മിത്ത് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഓഫ്‌സ്റ്റമ്പിനു പുറത്ത് പന്തെറിഞ്ഞാൽ അദ്ദേഹം ലെഗ് സൈഡിലേക്ക്ക് ഫ്ലിക്ക് ചെയ്യും. കാലിലെറിഞ്ഞാൽ കവറിലേക്ക് ഡ്രൈവ് ചെയ്യും. സ്മിത്ത് ബാറ്റ് ചെയ്യുന്നത് മനസ്സിലാക്കാൻ ഞാൻ ബുദ്ധിമുട്ടുകയാണ്.”- ആമിർ പറഞ്ഞു.
Read Also: രണ്ടാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസീലൻഡ്; ഇന്ത്യ പതറുന്നു
അതേസമയം, കോലി ഇല്ലാതെ ഇന്ത്യ ന്യൂസീലൻഡിനെതിരെ കളിക്കുകയാണ്. ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് ആധികാരിക പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 345നു മറുപടിയായി ബാറ്റിങിനിറങ്ങിയ ന്യൂസീലൻഡ് രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിലാണ്. വിൽ യങ് (75), ടോം ലതം (50) എന്നിവർ ക്രീസിൽ തുടരുകയാണ്.
ഇന്ത്യൻ സാഹചര്യത്തിൽ മൂന്ന് സ്പിന്നർമാരടങ്ങുന്ന ബൗളിംഗ് നിരയെ അതിഗംഭീരമായാണ് കിവീസ് ബൗളർമാർ നേരിട്ടത്. മികച്ച ഫീറ്റ് മൂവ്മെൻ്റിലൂടെ സ്പിന്നർമാരെ വരുതിയിലാക്കിയ വിൽ യങ് ആയിരുന്നു ഏറെ അപകടകാരി. ചില ക്ലോസ് ഷേവുകൾ ഉണ്ടായെങ്കിലും പറയത്തക്ക പിഴവുകളൊന്നുമില്ലാതെയാണ് ന്യൂസീലൻഡ് ബാറ്റർമാർ ക്രീസിൽ തുടർന്നത്. ഇടതടവില്ലാതെ പന്തെറിഞ്ഞ് തളർന്നെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ബൗളർമാർക്ക് കഴിഞ്ഞില്ല.
Story Highlights : Mohammad Amir Calls Virat Kohli Best Batter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here