Advertisement

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്; നോഡൽ ഓഫീസർമാരെ നിയമിക്കാൻ ഒരുങ്ങി സർക്കാർ

November 27, 2021
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ പ്രധാന ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായി ഓരോ വകുപ്പിലും മുതിർന്ന ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ അടക്കം ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പ് സമയബന്ധിതമായി പൂർത്തിയാക്കുന്നതും സ്പെഷ്യൽ റൂൾസിന്റെ രൂപീകരണവും നോഡൽ ഓഫീസർമാരുടെ ചുമതലയാണ്.

സംസ്ഥാന സർക്കാർ ഓരോ വകുപ്പിലും നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് നോഡൽ ഓഫീസർമാരുടെ ചുമതല. പല പദ്ധതികളുടെ നടത്തിപ്പ് ഊർജിതമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നോഡൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് സെക്രട്ടറി വി.പി ജോയ് വിളിച്ചുചേർത്ത സെക്രട്ടറി തല യോഗത്തിൽ തീരുമാനിച്ചത്.

പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ അടക്കം വീഴ്ചയുണ്ട്. അതിനാൽ ഓരോ വിഭാഗത്തിലും സ്‌പെഷ്യൽ സെക്രട്ടറി മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ നോഡൽ ഓഫീസർമാരായി നിയമിക്കണമെന്നാണ് നിർദേശം. റവന്യൂ പൊതുഭരണവകുപ്പുകൾ നോഡൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവിറക്കി. പൊതു ജനങ്ങൾക്ക്‌ നൽകുന്ന ഓൺലൈൻ സേവനങ്ങൾ ജനങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന രേഖകളുടെ എണ്ണം കുറയ്ക്കൽ എന്നിവയാണ് നോഡൽ ഓഫീസർമാർ നിശ്ചയിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും സ്‌പെഷ്യൽ റൂൾ തയ്യാറാക്കൽ സ്ഥലംമാറ്റത്തിന് ഓൺലൈൻ സംവിധാനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഓഫീസർമാർ ഉറപ്പു വരുത്തണം. ജനങ്ങൾ അപേക്ഷ നൽകുന്ന ഫോമുകൾ മാറ്റം വരുത്തുന്നതും ഫോമുകൾ ഒറ്റ പേജിലേക്ക് ചിരിക്കുന്നതും സ്വയം സാക്ഷ്യപ്പെടുത്തൽ സംവിധാനം നടപ്പാക്കുന്നത് വേഗത്തിലാക്കാനുള്ള ചുമതല ഓഫീസർമാർക്കാണ്.

Story Highlights : government-ready-to-appoint-nodal-officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here