Advertisement

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് : ആർബിഐ

November 27, 2021
Google News 1 minute Read
rbi notification against society

സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആർ.ബി.ഐ നിലപാട്. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി.

നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് പയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.

Read Also : നിരക്കുകളിൽ മാറ്റമില്ല; തീരുമാനം സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരാനെന്ന് ആർബിഐ ​ഗവർണർ

2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949- ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅർ ആക്ട് 1949 ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Story Highlights : rbi notification against society

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here