Advertisement

നിരക്കുകളിൽ മാറ്റമില്ല; തീരുമാനം സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരാനെന്ന് ആർബിഐ ​ഗവർണർ

August 6, 2021
Google News 1 minute Read
repo rate unchanged

തുടർച്ചയായ ഏഴാമത്തെ യോഗത്തിലും നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയിട്ടും നിരക്ക് വർധന വേണ്ടെന്ന് തിരുമാനിയ്ക്കുകയായിരുന്നു. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമനത്തിലും തുടരും. സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന തിരുമാനമെന്ന് ഗവർണ്ണർ ശക്തികാന്ത് ദാസ് പറഞ്ഞു.

പണലഭ്യത നിയന്ത്രിക്കാനുള്ള ഉചിത നടപടി ഇത്തവണയും റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കടപ്പത്രം തിരിച്ചു വാങ്ങൽ വഴി ബാങ്കുകളിലേക്കു പണമൊഴുക്കുന്ന സാഹചര്യം തുടരും. ബാങ്ക് വായ്പകളുടെ വർധന നിക്ഷേപ വർധനയേക്കാൾ വളരെ കുറവായത് പരിഹരിക്കാനും നിർദേശമില്ല.

സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം നേരത്തെ നിശ്ചയിച്ച 5.1ശതമാനത്തിൽനിന്ന് 5.7ശതമാനമായി പണവായ്പ അവലോകന സമതി യോഗം പുതുക്കി. വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ തുടരും. ജൂണിൽ 6.26 ശതമാനവും മെയിൽ 6.30 ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

Read Also: സർവീസ് ചാർജുകൾ പരിഷ്കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്

ലോകത്തിലെ പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെ വഴിയാണ് ഇപ്പോൾ തെരഞ്ഞെടുത്തിട്ടുള്ളത്. കൊവിഡ് വ്യാപനത്തെതുടർന്ന് വിതരണ ശൃംഖലകളിലുള്ള തടസ്സവും ഇന്ധനവിലവർധനവുമാണ് ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാനകാരണം.

Story Highlights: repo rate unchanged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here