ഒഡീഷയിൽ 25 സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ്

ഒഡീഷയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്. മയൂർഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവൺമെന്റ് (എസ്‌എസ്‌ഡി) ഗേൾസ് ഹൈസ്‌കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
ആർ എ ടി പരിശോധനയിൽ 25 കുട്ടികൾ പോസിറ്റീവായെന്ന് മയൂർഭഞ്ജിലെ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രൂപവനു മിശ്ര പറഞ്ഞു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“വിദ്യാർത്ഥികൾ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂൾ പരിസരം അണുവിമുക്തമാക്കി, സ്ഥിതി നിയന്ത്രണവിധേയമാണ്, ഞങ്ങളുടെ മെഡിക്കൽ സംഘം നിരീക്ഷണം തുടരുകയാണ്” മിശ്ര കൂട്ടിച്ചേർത്തു.
Story Highlights : 25-students-in-odisha-tested-positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here