അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു

ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ( adivasi youth dead )
ഇന്നലെ ഉച്ച തിരിഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കേ രാത്രി എട്ടുമണിയോടെ മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചതിനുള്ള തെളിവ് ട്വന്റിഫോർ പുറത്തുവിട്ടു. കോട്ടത്തറ ആശുപത്രിയിൽ മികച്ച സൗകര്യം ഒരുക്കാതെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിന് വഴിയൊരുക്കി. റഫർ ചികിത്സാ പദ്ധതി പ്രകാരം 12 കോടി രൂപയാണ് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് നൽകിയത്. പദ്ധതി തുടരാൻ 18 കോടി രൂപ നൽകണമെന്നാണ് ആശുപത്രി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ തുകയുടെ പകുതി മുടക്കിയെങ്കിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമായിരുന്നു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ഒരു രോഗി എത്തുകയാണെങ്കിൽ, പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. ഫെബ്രുവരിയിൽ ഈ കരാർ അവസാനിച്ചു. ഇനി അത് തുടരണമെങ്കിൽ 18 കോടി രൂപ നൽകണമെന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി സർക്കാരിനോട് ആവശ്യപ്പെടുന്നു.
Story Highlights : adivasi youth dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here