Advertisement

ബിജെപിയില്‍ ജനങ്ങള്‍ക്കുള്ളത് അചഞ്ചലമായ വിശ്വാസം; ത്രിപുര ഫലം മുന്‍നിര്‍ത്തി അമിത്ഷാ

November 28, 2021
Google News 1 minute Read
amit sha

ബിജെപിയോടുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിലെ വന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ക്ഷേമ പരിപാടികളിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നത്. ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടര്‍മാര്‍ക്ക് നന്ദി. ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് തെളിഞ്ഞത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ വ്യക്തമാക്കി. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സ്വാധീനത്തെ ഇരട്ട എഞ്ചിന്‍ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിലെ വിജയം ദേശീയ, വികസന അനുകൂല ശക്തികളുടെ വിജയമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെയും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തിന്റെ ക്ഷേത്തിനായി ബിജെപി പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 334 സീറ്റില്‍ 329 സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്. വോട്ടുവിഹിതത്തില്‍ സിപിഐഎമ്മിനെ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി.

Read Also : ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്

ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഇടയില്‍ വാക്‌പോര് നടന്ന തെരഞ്ഞെടുപ്പിനൊടുവില്‍ ബിജെപിക്ക് വിജയം ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളില്‍ 217 ഇടത്തും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 51 സീറ്റും ബിജെപി നേടി. ധര്‍മനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, തെലിയാമുറ മുന്‍സിപ്പല്‍ കൗണ്‍സില്‍, അമര്‍പൂര്‍ പഞ്ചായത്ത്, കോവൈ മുന്‍സിപ്പല്‍ കൗണ്‍സില്‍, ബെലോണിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ തുടങ്ങിയ ഇടത്തെല്ലാം മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരി.

Story Highlights : amit sha, tripura election, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here