Advertisement

കനത്ത മഴ; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

November 28, 2021
Google News 1 minute Read
schools closed

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ തിരുനെല്‍വേലിയിലും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ നാളെ അതിശക്തമായ മഴയും ലഭിക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നും പലയിടത്തും മഴ തുടരുകയാണ്. ചെന്നൈയില്‍ ഇന്ന് 5.30വരെ ലഭിച്ചത് 6.5 മില്ലീമീറ്റര്‍ മഴയാണ്. കന്യാകുമാരിയില്‍ നാലും നാഗപട്ടണത്ത് 17 മില്ലീമിറ്ററും തൂത്തുക്കുടിയില്‍ 0.5ഉം തിരുച്ചെണ്ടൂരില്‍ 11 ഉം കൊടൈക്കനാലില്‍ 15 മില്ലീമിറ്ററും മഴ ലഭിച്ചു.

തമിഴ്‌നാട്ടില്‍ നിലയ്ക്കാത്ത മഴയില്‍ ഇത്തവണ നശിച്ചത് 50,000 ഹെക്ടര്‍ കൃഷിയാണ്. 68 ശതമാനം മഴ അധികമാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തതത്. ഒക്ടോബര്‍ മുതല്‍ പെയ്യുന്ന മഴയില്‍ 2,300ലധികം വീടുകള്‍ തകര്‍ന്നു. നവംബര്‍ മാസത്തെ മഴ കൂടി എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളത്തിനടിയിലായി.

Read Also : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

അതേസമയം കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.

Story Highlights : rain tamilnadu, schools closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here