“മോസ്റ്റ് സ്റ്റൈലിഷ് പൊളിറ്റീഷ്യൻ” അവാർഡ് ആം ആദ്മി എംഎൽഎയ്ക്ക്

ഇന്ത്യ ഫാഷൻ അവാർഡിൽ “മോസ്റ്റ് സ്റ്റൈലിഷ് പൊളിറ്റീഷ്യൻ” ആയി ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛദ്ദ തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. യുവ നേതാവിനെ പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു.
ഡൽഹിയിലെ രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയാണ് രാഘവ് ഛദ്ദ. 33 കാരനായ ഛദ്ദ, ആം ആദ്മിക്ക് വേണ്ടി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജല ബോർഡ് വൈസ് ചെയർമാൻ, ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് കോ-ഇൻചാർജ്, ദേശീയ വക്താവ്, പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും പ്രവർത്തിക്കുന്നു.
“ഞങ്ങളുടെ പാർട്ടിയിൽ സത്യസന്ധരും അർപ്പണബോധമുള്ളവരും രാജ്യസ്നേഹികളുമായ നേതാക്കളുണ്ട്. ഇപ്പോൾ, ഏറ്റവും സ്റ്റൈലിഷും ഞങ്ങൾക്കുണ്ട്! അഭിനന്ദനങ്ങൾ രാഘവ് ഛദ്ദ” അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
We have the most honest, most dedicated and most patriotic leaders in our party. Now, we have the most stylish too! Congrats @raghav_chadha https://t.co/7IaJIE0XGh
— Arvind Kejriwal (@ArvindKejriwal) November 29, 2021
രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഫാഷൻ ഹീറോകളെ ആഗോള പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുക എന്നതാണ് അവാർഡ് വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ‘രജ്ഞിഗന്ധ സിൽവർ പേൾസ്’ ആണ് അവാർഡിന്റെ ടൈറ്റിൽ സ്പോൺസർ.
Story Highlights : aap-mla-wins-most-stylish-politician-award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here