Advertisement

ഇ.ഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിര്; മോന്‍സൺ കേസിൽ ഇ.ഡി പരാമർശത്തിനെതിരെ സർക്കാർ

November 29, 2021
Google News 1 minute Read

മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇ.ഡി പരാമർശത്തിനെതിരെ സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇ.ഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്നും സർക്കാർ.

മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.

Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ

ഹർജിയിലെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്ക് ഉള്ള വിഷയങ്ങളിൽ കോടതി കടക്കുന്നുവെന്നും സർക്കാർ പറയുന്നു. കോടതിയുടെ ഇടപെടലുകൾ മോൻസൺ കേസിലെ അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് നിലവിൽ ആർക്കും പരാതിയില്ലെന്നും സർക്കാരിന്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

Story Highlights : govt-slams-ed-in-court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here