തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി രൂക്ഷം; അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുൾ ഉയർത്തി

തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി രൂക്ഷം. മലയോര മേഖലയായ വിതുര, നെടുമങ്ങാട്, ആറ്റിങ്ങൽ, ആര്യനാട് മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് മുതൽ ആരംഭിച്ച മഴ രാത്രി 2 മണിയോളം തുടർന്നു. ഇതേ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിലവിൽ മഴയ്ക്ക് ശമനമുണ്ട്.
മഴ മലയോര മേഖലകളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. വെള്ളറട കുരിശുമലയുടെ അടുവാരത്ത് ഉരുൾപൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലുണ്ടായി. 30ഓളം കുടുംബങ്ങളെ അവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിനു സമീപവും മലവെള്ളപ്പാച്ചിലുണ്ടായി. അവിടെയും നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളറട ചങ്കീലി, കത്തിപ്പാറ മേഖലയിൽ ഏക്കറു കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. കൂടാതെ, ആര്യനാട് കൊക്കോറ്റേൽ മേക്ഖലയിലും വെള്ളക്കെട്ടുണ്ടായി, കോട്ടൂർ മേഖലയിലും നിരവധി വീടുകളിൽ വെള്ളം കയറി. ആറ്റിങ്ങൽ നരഗത്തിലടക്കം വെള്ളം കയറിയിരുന്നു.
മഴയോര മേഖലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ കോട്ടൺഹിൽ സ്കൂളിനു മുന്നിലെ റോഡിലുണ്ടായ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഈ കുഴി അടക്കുന്നതിനോ മുന്നറിയിപ്പ് നൽകുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.
Story Highlights : heavy rain continues thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here