ഇടുക്കി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ അടക്കം മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. 141. 90 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയായി ഉയർന്നാൽ കൂടുതൽ വെള്ളം ഒഴുക്കിക്കളയേണ്ടിവരും. നിലവിൽ ഇവിടെ മഴയ്ക്ക് ശമനമുണ്ട്.
അതേസമയം, ഇടുക്കി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നെടുങ്കണ്ടം, രാജാക്കാട്, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മഴ ആരംഭിച്ചത്. ഈ സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് 1867 ഘന അടിയായി ഉയർത്തി. രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെൻ്റിമീറ്റർ ഉയർത്തി കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കിക്കളയുന്നുണ്ട്.
മുല്ലപ്പെരിയാറിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് ഇന്നലെ തമിഴ്നാട് നിർത്തിയിരുന്നു.
Story Highlights : heavy rain idukki mullaperiyar dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here