Advertisement

ഇടുക്കി ജില്ലയിൽ സമാന്തര ബാറുകള്‍ സജീവമാകുന്നു

November 29, 2021
Google News 1 minute Read

ഇടുക്കി ജില്ലയിൽ സമാന്തര ബാറുകൾ സജീവമാകുന്നു. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് സമീപമാണ് ഇത്തരം ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിക്കുന്നത്. മദ്യം ഇരുന്ന് കഴിക്കുന്നതിനടക്കം ബാറുകൾക്ക് സമാനമായ തരത്തിലാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങുന്ന മദ്യം പൊതു സ്ഥലളിലും സ്ഥാപനങ്ങളിലും ഇരുന്ന് കഴിക്കാൻ അനുവാദമില്ല. എന്നാൽ ഇടുക്കി ഹൈറേഞ്ചിലെ പൂപ്പാറ, രാജാക്കാട്, തൂക്കുപാലം അടക്കമുള്ള പ്രദേശങ്ങളിൽ ഇതിനായി ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് സമീപം തന്നെ സമാന്തര ബാറുകളാണ് പ്രവർത്തിക്കുന്നത്. മദ്യം ചില്ലറ വിൽപ്പന നടത്തുന്നതിനൊപ്പം ബാറുകളിൽ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളടക്കം പരാതി ഉന്നയിച്ചിട്ടും പൊലീസോ, എക്സൈസോ വേണ്ട നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മദ്യവിരുദ്ധസമതിയും രംഗത്തെത്തി.

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കു സമീപം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്കും പതിവായി. അതുകൊണ്ട് തന്നെ ബിവറേജസ് ഔട്ട്ലെറ്റിൻറെ പ്രവർത്തനം ടൗണിൽനിന്നും ആൾത്തിരക്കില്ലാത്ത പ്രദേശത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

Story Highlights : parallel bars in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here