എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; ലോക്സഭ 2 മണി വരെ നിർത്തിവച്ചു

എം.പിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം പാർലമെന്റിൽ. എം പി മാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സസ്പെൻഡ് ചെയ്യും മുമ്പ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസ്കാരിക്കാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്നും സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണി വരെ നിർത്തിവച്ചു.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു. ടി.ആര്‍.എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു.
Story Highlights : row-in-parliament-over-mps-suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here