Advertisement

കെ.ത്രി.എ സംസ്ഥാന സമ്മേളനവും 18-ാം ജന്മദിന വാര്‍ഷികാഘോഷവും

December 1, 2021
Google News 2 minutes Read

കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാർഷികാഘോഷവും കൊച്ചി ഐഎംഎ ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങിൽ 2022-24 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിങ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്സ് & അഡ്വർടൈസേർസ്, കോട്ടയം) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന കെ.ത്രി.എ ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ സിനിമാതാരം മഞ്ജു വാര്യർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ. കേരള ചാപ്റ്റർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രൺ ജോസഫ് ചാവറ, രാജു മേനോൻ, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവൻ എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.

പരസ്യമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ.ത്രി.എ.യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ) ചടങ്ങിൽ അനുമോദിച്ചു.

Story Highlights : Annual Meeting of Kerala advertising agencies association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here