Advertisement

അട്ടപ്പാടിയിൽ അടിയന്തര ഇടപെടൽ; മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

December 1, 2021
Google News 1 minute Read

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ ഇന്ന് മന്ത്രിമാരുടെ ഉന്നതതല യോഗം ചേരും. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക.

യോഗത്തിൽ തദ്ദേശ സ്വയം ഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജിആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

കഴിഞ്ഞ 27ന് മന്ത്രി കെ രാധാകൃഷ്ണൻ അട്ടപ്പാടി സന്ദർശിച്ച് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർച്ചയായി നവജാത ശിശു മരണം സംഭവിക്കുന്ന അട്ടപ്പാടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്.

സന്ദർശനത്തിൽ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട പ്രശ്നങ്ങളും നിർദേശങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ട അടിയന്തര ഇടപെടലുകളും ശുപാർശയിലുണ്ടായിരുന്നു.

കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നതാണ് ശുപാർശയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിനായി കൂടുതൽ ഫണ്ട് നീക്കിവയ്ക്കണം. സ്റ്റാഫുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നും മന്ത്രി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Story Highlights : immediate-intervention-in-attappadi-high-level-meeting-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here