കെ-റെയിൽ പദ്ധതി; യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

കെ-റെയിൽ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് മുഖ്യമന്ത്രിക്കാണ്. മോദി സ്റ്റൈലാണ് പിണറായിയുടേതെന്ന് വി ഡി സതീശന്‍ കാസര്‍കോട് പറഞ്ഞു. കെ റെയ്‌ലിനെ പറ്റി യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് വ്യക്തതയോടുകൂടി നിയമസഭയിൽ പറഞ്ഞു. എന്നാൽ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി. കെ.റെയില്‍ കേരളത്തെ അപകടത്തിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.(K Rail)
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
അതേസമയം നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യകത്മാക്കി. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
സെമി ഹൈസ്പീഡ് റെയിൽവേ സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. ബിജെ പിയും കോൺഗ്രസും ചേർന്ന് കേരള വികസനം മുടക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ-റെയിലിനുള്ള ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്നുവെന്നും ഒരു പരിസ്ഥിതി ആഘാതവും കെ-റെയിൽ പദ്ധതിയ്ക്ക് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഹരിത പദ്ധതിയാണ് കെ-റെയിൽ. പരിസ്ഥിതിലോല മേഖലയിലൂടെ കെ-റെയിൽ പദ്ധതി കടന്നുപോകുന്നില്ലെന്നും വികസന വിരുദ്ധ നിലപാട് കേരളത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : satheeshan-slams-pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here