Advertisement

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രി വിട്ടു

December 2, 2021
Google News 1 minute Read

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രി വിട്ടു. കഴുത്ത് വേദനയെ തുടർന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച താക്കറെ നവംബർ 12ന് നട്ടെലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയ വിജയകരമായിരുന്നു, താക്കറെയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ കൊവിഡിനെതിരായ സർക്കാരിന്റെ പോരാട്ടത്തോടുള്ള പ്രതിബദ്ധത മൂലമാണ് കഴുത്തുവേദനയെ താൻ അവഗണിച്ചതെന്ന് താക്കറെ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Story Highlights : uddhav-thackeray-discharged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here