23
Jan 2022
Sunday

ഡോംബിവ്‌ലി കൂട്ടബലാത്സംഗ കേസ്; 33 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

dombivli gang rape charge sheet

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലി കൂട്ടബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നാല് പ്രായപൂർത്തിയാകാത്തവരടക്കം 33 പ്രതികൾക്കെതിരെയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ( dombivli gang rape charge sheet )

കല്ല്യാൺ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചുവെന്ന് മാൻപാഡ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പതിനഞ്ചുകാരിയെ എട്ട് മാസത്തോളം 33ഓളം പേർ തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് കേസ്. 122 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയ 885 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.

ഈ വർഷം ജനുവരി 29 നും സെപ്തംബർ 22 നും ഇടയിൽ ഡോംബിവ്‌ലി, ബദ്‌ലാപൂർ, മുർബാദ്, റബാലെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.

Read Also : ട്രെയിനിനുള്ളിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവം; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം


മൂപ്പത്തിമൂന്ന് പ്രതികളിൽ പ്രായപൂർത്തിയാകാത്ത നാല് പ്രതികൾ ജാമ്യത്തിലിറങ്ങി. മറ്റ് 29 പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), 376 (എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 376 (3) (പതിനാറ് വയസ്സിന് താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക) പോക്‌സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights : dombivli gang rape charge sheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top