അത്രമേൽ മധുരമുണ്ട് ഈ പുഞ്ചിരിയ്ക്ക്; ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോഴുള്ള ബാലന്റെ ഹൃദയം കവരും പ്രതികരണം…

സമൂഹ മാധ്യമങ്ങളിലെ ചില വീഡിയോകൾ വളരെ പെട്ടെന്നാണ് നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാറ്. കണ്ടും കേട്ടും പരിചിതമല്ലാത്ത മുഖങ്ങൾ നമ്മെ സന്തോഷിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്നു. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയങ്ങൾ കവരുന്നത്. ആദ്യമായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നതിന്റെ വീഡിയോ ആണിത്. ഇടത് കൈമുട്ടിന് താഴെ നഷ്ടപെട്ട ബാലൻ ഒരു വീൽചെയറിൽ ഇരിക്കുകയാണ്. പിന്നീട് കൃത്രിമ കൈയ്യുമായെത്തിയ ഡോക്ടർ അത് ബാലന്റെ കയ്യിൽ വെച്ചുപിടിപ്പിക്കുന്നു. കുട്ടിയുടെ മുഖത്തെ സന്തോഷം നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
Kid gets his first prosthetic arm, look how happy he is Mash'Allah, while we take these things for granted… pic.twitter.com/ChQrHrHlaw
— نورستاني (@Nuristani365) November 30, 2021
ഡോക്ടർ കൈ വെച്ചു പിടിപ്പിക്കുമ്പോൾ അവനത് സൂക്ഷമതയോടെ നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. കൈ വെച്ചത്തിന് ശേഷം അവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയ്ക്ക് മറ്റെന്തിനേക്കാളും മാധുര്യം ഉണ്ട്. തന്റെ മറ്റേ കൈകൊണ്ട് കൃത്രിമ കൈ തൊട്ട് നോക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം വിഡിയോ 1.7 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കൂടാതെ 20,000-ത്തോളം ലൈക്കുകളും ലഭിച്ചു. കുഞ്ഞിനെ സന്തോഷം കൊണ്ടും ആശംസകൾ കൊണ്ടും മൂടുകയാണ് ആളുകൾ.
Read Also : പടിക്കെട്ടിൽ നിന്ന് വീണ് ബോധരഹിതയായി; അമ്മയ്ക്ക് രക്ഷകനായി എത്തിയത് മൂന്ന് വയസുകാരൻ മകൻ
കുട്ടിയുടെ നിഷകളങ്കമായ ഈ വീഡിയോ കണ്ട് പലരും വികാരനിർഭരമായാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ ഏറ്റവും മനോഹര ദൃശ്യങ്ങളിൽ ഒന്നെന്നാണ് ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.
Story Highlights : Little boy’s adorable smile who gets prosthetic arm fitted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here