മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. രാത്രിയിൽ കൂടുതൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 11.00 മണി മുതൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ ( V1,V2, V3, V4, V5, V6 & V7) കൂടാതെ രണ്ട് ഷട്ടർ ( V8 & V9) കൂടി 0.60m അധികമായി ഉയർത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു.
Read Also : മുല്ലപ്പെരിയാർ; സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടും: കെ രാജൻ
7215.66 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കി വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights : mullaperiyar dam two shutter opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here