മൂന്ന് സ്വർണ വർഷങ്ങൾ പിന്നിട്ട് ട്വന്റിഫോർ; പിറന്നാൾ ദിനമായ നാളെ പ്രേക്ഷകരെ കാത്തിരിക്കുന്നത് കാഴ്ചയുടെ മാസ്മരിക ലോകം

മലയാള വാർത്താ ലോകത്ത് പുതുതലമുറയുടെ വരവറിയിച്ച ട്വന്റിഫോർ നാലാം വർഷത്തിലേക്ക് കടക്കുന്നു. പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയിൽ ഇന്ത്യൻ വാർത്താ മാധ്യമങ്ങൾക്ക് വഴികാട്ടിയായ ട്വന്റിഫോർ മൂന്ന് സ്വർണ വർഷങ്ങൾ പിന്നിടുകയാണ്. ട്വന്റിഫോറിന്റെ പിറന്നാൾ ആഘോഷങ്ങൾ 12k വിസ്താര മെഗാ മാജിക് സ്‌ക്രീനിൽ ഒരുക്കും. ( 24 anniversary celebration tomorrow )
ഒരു ദിനം നീണ്ടുനിൽക്കുന്ന പിറന്നാൾ ആഘോഷം രാവിലെ ആറ് മണി മുതൽ ആരംഭിക്കും. ഈ ഉത്സവ ദിനത്തിൽ വേറിട്ട ദൃശ്യാനുഭവം നൽകാൻ വാർത്തയ്‌ക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് അവതാരക സംഘവും ആർ ശ്രീകണ്ഠൻ നായർക്കൊപ്പം ചേരും.
Read Also : മോർണിംഗ് ഷോ ഇന്ന് നാവിക സേനാ ആസ്ഥാനത്ത് നിന്ന് തത്സമയം
തിരുവോണ ദിനത്തിൽ സമാന രീതിയിൽ ട്വന്റിഫോർ ഒരുക്കിയ ദൃശ്യവിരുന്ന് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. വാർത്തകൾക്കൊപ്പം അവതാരകരുടെ വിശേഷങ്ങൾ പങ്കുവച്ചും, ഓണക്കളികൾ നടത്തിയും കൊവിഡ് കാരണം വീടുകളിലും ഓഫിസ് മുറികളിലുമൊതുങ്ങിയ മലയാളികളുടെ ഓണം ട്വന്റിഫോർ വർണാഭമാക്കി.
പിറന്നാൾ ദിനത്തിലും ട്വന്റിഫോർ വിവിധ വ്യത്യസ്ത പരിപാടികൾ ഒരുക്കുന്നുണ്ട്. ട്വന്റിഫോറിന്റെ നെടുംതൂണായി നിന്ന് പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുകയും, ട്വന്റിഫോറിന്റെ മൂന്ന് വർഷത്തെ യാത്ര പ്രേക്ഷകരുമായി പങ്കുവയ്ക്കുകയം ചെയ്യും. ഇതിനിടെ വാർത്തകളുടെ ഗൗരവം ഒട്ടു ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും. വിവിധ ചാറ്റ് ഷോകളും, വാർത്താ പരിപാടികളാലും സമ്പന്നമായിരിക്കും നാളത്തെ ദിനം.
Story Highlights : 24 anniversary celebration tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here