Advertisement

ജവാദ് ചുഴലിക്കാറ്റ്: ഒഡീഷയിലെ പുരിയിൽ കനത്ത മഴ; ആന്ധ്രാപ്രദേശിൽ 54,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു

December 4, 2021
Google News 2 minutes Read
54000 people evacuated from andhra

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ നിന്നും 54,008 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ( 54000 people evacuated from andhra )

ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു. ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹൻ റെഡ്ഡി നിർദ്ദേശം നൽകി. ഈ മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് സാധ്യതയുള്ള ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ കളക്ടർമാരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹൻ റെഡ്ഡി അവലോകന യോഗം നടത്തി. തീരദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ 197 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ 79 ദുരിതാശ്വാസ ക്യാമ്പുകൾ ശ്രീകാകുളത്തും 54 ദുരിതാശ്വാസ ക്യാമ്പുകൾ വിജയനഗരത്തും 64 എണ്ണം വിശാഖപട്ടണത്തുമാണ്.

Read Also : ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിൽ തിരിച്ചെത്തുകയും നാളെയോടെ പുരി തീരത്ത് എത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) പതിനൊന്ന് ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) അഞ്ച് ടീമുകൾ, കോസ്റ്റ് ഗാർഡിന്റെ ആറ് ടീമുകൾ, മറൈൻ പോലീസിന്റെ 10 ടീമുകൾ എന്നിവയെ സ്ഥിതിഗതികൾ നേരിടാൻ വിന്യസിച്ചിട്ടുണ്ട്.വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്‌ടറേറ്റുകളും അതീവ ജാഗ്രതയിൽ തുടരുകയും രാത്രി മുഴുവൻ പ്രവർത്തിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പവർ ബാക്ക് അപ്പ് ഉറപ്പാക്കാൻ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : 54000 people evacuated from andhra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here