Advertisement

രാജ്യത്ത് പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ 1 കോടി പിന്നിട്ടു

December 5, 2021
Google News 1 minute Read
covid vaccination

രാജ്യത്ത് പ്രതിദിന കൊവിഡ് വാക്‌സിനേഷന്‍ 1 കോടി പിന്നിട്ടു. ശനിയാഴ്ച വരെ രാജ്യത്ത് 127.5 കോടി കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആണ് ഇന്ത്യയിലേതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നവംബര്‍ മാസത്തില്‍ പ്രതിദിനം ശരാശരി 59.32 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കി. ഈ വര്‍ഷം മേയില്‍ പ്രതിദിനം 19.69 ലക്ഷം ഡോസുകളും വിതരണം ചെയ്തു. ഒക്ടോബറില്‍ പ്രതിദിനം ശരാശരി 55.77 ലക്ഷം ഡോസുകളും സെപ്റ്റംബറില്‍ 78.69 ലക്ഷവും ഓഗസ്റ്റില്‍ 59.29 ലക്ഷവും നല്‍കി.

84.8 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നും 50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ജനുവരി 16-നാണ് ഇന്ത്യയില്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.

Read Also : രാജ്യത്തെ നാലാമത്തെ ഒമിക്രോൺ കേസ് മുംബൈയിൽ സ്ഥിരീകരിച്ചു

അതേസമയം രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വേയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

Story Highlights : covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here