ജവാദ് ന്യൂനമർദ്ദമായി ഇന്ന് ഒഡീഷയിൽ

വിവിധ സംസ്ഥാനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന് പ്രവചിച്ചിരുന്ന ജവാദ് ചുഴലിക്കാറ്റ്, ന്യൂനമർദമായി മാറി ഇന്ന് ഒഡീഷയിലെ പുരി തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റെഡ് അലർട്ട് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിലെ വടക്കൻ തീരത്തെ മൂന്ന് ജില്ലകളിൽ ഉൾപ്പെടെ, ഇന്നലെ ലഭിച്ചത് മിതമായ മഴയാണ്.
12 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലെ 94000 ത്തോളം പേരെ മുൻകരുതൽ നടപടി എന്ന നിലയിൽ മാറ്റി പാർപ്പിച്ചു. ന്യൂനമർദമായി മാറുന്ന ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ, ഒഡീഷ തീരം തൊടും. തമിഴ്നാട്ടിലെ തെക്കൻ മേഖലയിലെ ആറ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും നേരത്തെ ഉണ്ടായിരുന്നു.
Story Highlights : jawad cyclone low pressure odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here