ഉത്തർപ്രദേശിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; പ്രതി ഒളിവിൽ

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാര കൊണ്ട് കഴുത്തിൽ കുത്തിയിറക്കിയാണ് കൊലപാതകം. പ്രതി വിപിൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബിതവാഡ ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് സംഭവം. ഭാര്യ രമയുമായുള്ള(38) തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ രമയുടെ കഴുത്തിൽ വിപിൻ പാര കുത്തിയിറക്കി. രമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഇയാൾ ഒളുവിലാണ്.
ഏറെ നാളായി മാതാപിതാക്കളോടൊപ്പമാണ് രമ താമസിച്ചിരുന്നതെന്നും ദിവസങ്ങൾക്ക് മുമ്പാണ് കുമാർ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ഇതേ സ്റ്റേഷൻ പരിധിയിൽ സമാനമായ കേസിൽ ഒരാൾ ടൈൽ ഫാക്ടറിയിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
Story Highlights : man-kills-wife-with-spade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here