നാഗാലാൻഡിൽ വെടിവയ്പ്പ്; ആഭ്യന്തരമന്ത്രാലയം എന്തു ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി

നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിമൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ആഭ്യന്തരമന്ത്രാലയം എന്തു ചെയ്യുകയാണെന്നാണ് അദ്ദേഹം ചോദിച്ചത്. സർക്കാർ ഇതിന് കൃത്യമായ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സംഭവം ഹൃദയഭേദകമാണ്. നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ചോദിച്ചു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ടുണ്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി അറിയിച്ചു.
Read Also : ട്വന്റിഫോറിന് പിറന്നാൾ സമ്മാനവുമായി യൂസഫലി; 24 നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകും
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല.“കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
നീതി ലഭിച്ചില്ലെങ്കിൽ കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും”- കൊന്യാക് നേതാക്കള്‍ പറഞ്ഞു. സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.
Story Highlights : nagaland-mon-district-civilian-deaths-rahul-gandhi-reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here