Advertisement

ട്വന്റിഫോറിന് പിറന്നാൾ സമ്മാനവുമായി യൂസഫലി; 24 നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകും

December 5, 2021
Google News 2 minutes Read
yusuf ali helps build 5 homes

ട്വന്റിഫോർ നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകുമെന്ന് വ്യവസായി എംഎ യൂസഫലി. ട്വന്റിഫോർ ചാനലിനുള്ള പിറന്നാൾ സമ്മാനമായി കണക്കാക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ അറിയിച്ചു. ( yusuf ali helps build 5 homes )

വളരെ വേഗം പ്രശസ്തിയാർജിച്ച ചാനലാണ് ട്വന്റിഫോറെന്ന് യൂസഫലി പറഞ്ഞു. വാർത്തയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ട്വന്റിഫോറിനെ യുസഫലി അഭിനന്ദിച്ചു.

വീടുകൾക്ക് വേണ്ട തുക യുസഫലി ട്വന്റിഫോറിന് കൈമാറും. ഈ പിറന്നാളിന്റെ ഭാഗമാവുകയാണ് താനെന്നും യൂസഫലി പ്രതികരിച്ചു.

മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ട്വന്റിഫോർ. വാർത്താ അവതരണത്തിൽ പുതുമകൾ സമ്മാനിച്ച് ട്വന്റിഫോർ മുന്നോട്ട് കുതിക്കുകയാണ്. ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാവിലെ മുതൽ പ്രത്യേക തത്സമയ സംപ്രേഷണമാണ് ഒരുക്കുന്നത്.

രാവിലെ 6 മണി മുതൽ ആരംഭിച്ച തത്സമയ പരിപാടി രാത്രി 11 മണി വരെ നീളും. ട്വന്റിഫോറിന്റെ നെടുംതൂണായി നിന്ന് പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുകയും, ട്വന്റിഫോറിന്റെ മൂന്ന് വർഷത്തെ യാത്ര പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്യും. ഇതിനിടെ വാർത്തകളുടെ ഗൗരവം ഒട്ടു ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും. വിവിധ ചാറ്റ് ഷോകളും, വാർത്താ പരിപാടികളാലും സമ്പന്നമായിരിക്കും ഇന്നത്തെ ദിനം. രാത്രി വരെ നീളുന്ന തത്സമയ പരിപാടിയിൽ പ്രേക്ഷകർക്കും പങ്കുചേരാൻ അവസരമുണ്ട്.

Read Also : ട്വന്റിഫോറിൽ വാർത്ത അവതരിപ്പിക്കാൻ കുട്ടികളും; കുട്ടികളുടെ വാർത്തകൾക്കായി മാത്രം കുറച്ച് സമയം

2018 ഡിസംബർ 8 മുതലാണ് ട്വന്റിഫോർ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിറസാന്നിധ്യമായത്. പുത്തൻ സാങ്കേതി സൗകര്യങ്ങളുടെ അനന്ത സാധ്യതയിൽ ഇന്ത്യൻ വാർത്താ മാധ്യമങ്ങൾക്ക് വഴികാട്ടിയായിരുന്നു ട്വന്റിഫോർ. വാർത്തയുടെ കാണാപ്പുറങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ 24 മണിക്കൂറും മിഴി തുറന്ന ട്വന്റിഫോർ പിറന്നാൾ ആഘോഷങ്ങൾ 12സ വിസ്താര മെഗാ മാജിക് സ്‌ക്രീനിലാണ് ഒരുക്കുന്നത്.

തിരുവോണ ദിനത്തിൽ സമാന രീതിയിൽ ട്വന്റിഫോർ ഒരുക്കിയ ദൃശ്യവിരുന്ന് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. വാർത്തകൾക്കൊപ്പം അവതാരകരുടെ വിശേഷങ്ങൾ പങ്കുവച്ചും, ഓണക്കളികൾ നടത്തിയും കൊവിഡ് കാരണം വീടുകളിലും ഓഫിസ് മുറികളിലുമൊതുങ്ങിയ മലയാളികളുടെ ഓണം ട്വന്റിഫോർ വർണാഭമാക്കി.

Story Highlights : yusuf ali helps build 5 homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here