Advertisement

ട്വന്റിഫോറിൽ വാർത്ത അവതരിപ്പിക്കാൻ കുട്ടികളും; കുട്ടികളുടെ വാർത്തകൾക്കായി മാത്രം കുറച്ച് സമയം

December 5, 2021
Google News 2 minutes Read
student tv launched

മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി കുട്ടികൾക്കായി വാർത്ത വരുന്നു. ‘പിള്ളേരുകളി അഥവാ സ്റ്റുഡന്റ് ടിവി’ എന്നാണ് ഈ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. ട്വന്റിഫോറിന്റെ പിറന്നാൾ ആഘോഷ ദിനത്തിൽ മണീടിലെ 12k വിസ്താര സ്റ്റുഡിയോയിൽ സ്റ്റുഡന്റ് ടിവിയുടെ ലോഞ്ച് ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നിർവഹിച്ചു. ( 24 student tv launched )

നന്നായി വാർത്ത വായിക്കുന്ന കുട്ടികളെ തെരഞ്ഞെടുത്താണ് കുട്ടികളെ കുറച്ചുള്ള വാർത്തകൾ ട്വന്റിഫോർ സംപ്രേഷണം ചെയ്യുന്നത്. കുട്ടികളുടെ വിശേഷങ്ങളും, കഴിവുകളും, അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നു. പ്രഭാതങ്ങളിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലാണ് സ്റ്റുഡന്റ് ടിവി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also : ട്വന്റിഫോറിന് മൂന്നാം പിറന്നാൾ; രാവിലെ മുതൽ പ്രത്യേക തത്സമയ സംപ്രേഷണം

വാർത്തകളുടെ തിരക്കിനടിയിൽ ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു വാർത്താ ചാനൽ കുട്ടികൾക്കായി പതിനഞ്ച് മിനിറ്റ് നീക്കി വയ്ക്കുന്നത്. എല്ലാ ഞായറാഴ്ചയുമാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുക.

സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാർത്ഥികളാണ് ഇതിൽ പങ്കാളികളാകുന്നത്. പരീക്ഷകൾ സംബന്ധിച്ചുള്ള അറിയിപ്പും ഈ പരിപാടിയിൽ ഉൾപ്പെടുത്തും. സ്റ്റുഡന്റ് ടിവിയിലേക്ക് വേണ്ട വാർത്തകളും ദൃശ്യങ്ങളും വി-ട്രാൻസ്ഫർ വഴി ഇ-മെയിലായാണ് അയക്കേണ്ടത്.

ഇ-മെയിൽ വിലാസം : studenttv@twentyfournews.com

Story Highlights : 24 student tv launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here