Advertisement

സന്‍സദ് ടിവി അവതാരക സ്ഥാനം രാജിവെച്ച് പ്രിയങ്ക ചതുര്‍വേദി; തീരുമാനം രാജ്യസഭയിലെ സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ

December 5, 2021
Google News 1 minute Read
priyanka chaturvedi

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ സന്‍സദ് ടിവി അവതാരക സ്ഥാനം രാജിവെച്ച് പ്രിയങ്ക ചതുര്‍വേദി എംപി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് പ്രിയങ്ക ചതുര്‍വേദി അയച്ച കത്തില്‍, വളരെ വേദനയോടെയാണ് താന്‍ സന്‍സദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനം ഒഴിയുന്നതെന്ന് പ്രിയങ്ക അറിയിച്ചു. ഒരു ഷോയ്ക്കായി സന്‍സദ് ടിവിയില്‍ ഇടം പിടിക്കാന്‍ താന്‍ തയ്യാറല്ല, പക്ഷേ സ്ഥാനം നിഷേധിക്കപ്പെടുകയാണ് എന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടയില്‍ പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെ പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Read Also : അനില്‍ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുന്‍ പൊലീസ് കമ്മിഷണറെ ഇഡി ചോദ്യം ചെയ്തു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും. എംപിമാരുടെ മോശം പെരുമാറ്റത്തിലൂടെ സഭയുടെ അന്തസ്സിന് മങ്ങലേറ്റുവെന്നാണ് കണ്ടെത്തല്‍. അതേസമയം സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നത് വരെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലെ സമരം തുടരുമെന്ന നിലപാടിലാണ് എംപിമാര്‍.

Story Highlights : priyanka chaturvedi, shivsena mp, sansad tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here