യുപിയില്‍ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ബലാത്സംഗത്തിന് ഇരയായതായി പൊലീസ്

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ്. 38കാരനായ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയായ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. അടച്ചിട്ട വീടിനുള്ളില്‍ ഇരുമ്പ് പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. ഇരുമ്പുപെട്ടിയില്‍ കുത്തിനിറച്ച തുണികള്‍ക്കിടയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.
പെണ്‍കുട്ടിയെ കാണാതായ ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ആള്ത്താമസില്ലാതിരുന്ന വീടിന്റെ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്.
Read Also : യുപിയില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍
കാണാതായ ദിവസം വൈകുന്നേരത്തോടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിതാവിനോട് അഞ്ചുരൂപ വാങ്ങിയെന്നും കടയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും പിതാവ് പൊലീസിന് മൊഴി നല്‍കിയിയിരുന്നു.
Story Highlights : rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here