Advertisement

ട്വന്റിഫോർ സംഘം പുൽവാമയിൽ; ധീര ജവാൻമാർക്ക് ട്വന്റിഫോറിന്റെ ആദരം

December 5, 2021
Google News 1 minute Read

പുൽവാമ ഭീകരാക്രമണത്തില്‍ ധീരരക്ത സാക്ഷിത്വം വരിച്ച ജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിപിച്ച് ട്വന്റിഫോർ സംഘം പുൽവാമയിൽ. ഭീരകരാക്രമണം നടന്ന സ്ഥലത്ത് നിന്നും തത്സമയം. പുൽവാമയിലെ ഗ്രൗണ്ട് റിയാലിറ്റി കൃത്യമായി 24 പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. ലഗ്പോറ എന്ന സ്ഥലത്തതായിരുന്നു സ്ഫോടനം നടന്നത്.

സി.ആർ.പി.എഫിന്റെ(CRPF) വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റുകയായിരുന്നു. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.

Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

വയനാട് ലക്കിടി സ്വദേശി വി വി വസന്ത കുമാറും ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

നിലവിൽ തിരിച്ചുവരവിന്റെ പാതയിലാണ് പുൽവാമ. അന്ന് സ്‌ഫോടനത്തിൽ ശ്രീനഗർ ജമ്മു ദേശിയ പാതയിലെ തകർന്ന റോഡുകൾ പുനർ നിർമ്മിച്ചിട്ടുണ്ട്. നിശ്ചലാവസ്ഥയിലായിരുന്ന മേഖലകൾ എല്ലാം നിലവിൽ പുനർ നിർമ്മിച്ചിരിക്കുന്നു. മാതൃ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നന്നേക്കും കടപ്പെട്ടിരിക്കും.

Story Highlights :twentyfour-team-visit-pulwama-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here