Advertisement

വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു

December 5, 2021
Google News 1 minute Read
vypin girl died

വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ രണ്ട് പേരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നൽകിയ മരണമൊഴിയിൽ കൃത്യമായി സമീപവാസിയായ യുവാവിനെതിരെ പരാമർശമുണ്ട്. ഈ യുവാവിനെതിരെ ഇവർ രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.

Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

മരണത്തിൽ ദുരൂഹമുളളതായി ബന്ധുക്കൾ ആരോപിക്കുന്നു. ഞാറയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തുകയാണ്.

Story Highlights : vypin girl died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here