98 വർഷത്തെ ചരിത്രം തിരുത്തി വാൾട്ട് ഡിസ്‌നി; കമ്പനിയുടെ അധ്യക്ഷ പദവിലേക്ക് ആദ്യമായി ഒരു വനിത…

ഡിസ്‌നി കമ്പനിയുടെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനി ചെയർമാൻ സ്ഥാനത്തേക്ക് ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടു. സൂസൻ അർണോൾഡിനെയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്. 15 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം അവസാനത്തോടെ ഡിസ്നിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഇഗർ പടിയിറങ്ങുന്നതോടെയാണ് ഈ സ്ഥാനത്തേക്ക് സൂസൻ കടന്നുവരുന്നത്. 14 വർഷമായി ബോർഡ് അംഗമായ അർണോൾഡ് ഡിസംബർ 31 ന് ബോബ് ഇഗറിന്റെ പിൻഗാമിയാകും.
സൂസൻ അർണോൾഡ് ഇതിനു മുമ്പ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ ഓപ്പറേറ്റിംഗ് എക്സിക്യൂട്ടീവായിരുന്നു. പ്രോക്ടർ ആൻഡ് ഗാംബിൾ, മക്ഡൊണാൾഡ്സ് കോർപ്പറേഷൻ എന്നിവയിൽ എക്സിക്യൂട്ടീവ് റോളുകളിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 കമ്പനിയുടെ ഭാഗമായ അന്നുമുതൽ വിലമതിക്കാനാകാത്ത സംഭാവനകളാണ് സൂസൻ കമ്പനിയ്ക്ക് നൽകിയിരിക്കുന്നത്.
സ്റ്റുഡിയോ മേധാവി അലൻ ഹോൺ, ഡിസ്നി ബ്രാൻഡഡ് ടെലിവിഷന്റെ പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ഗാരി മാർഷ്, കമ്പനി ജനറൽ കൗൺസൽ അലൻ ബ്രാവർമാൻ എന്നിവരുൾപ്പെടെ മറ്റ് നിരവധി ഡിസ്നി എക്സിക്യൂട്ടീവുകൾ 2021 അവസാനത്തോടെ വിടാൻ പദ്ധതിയിട്ടിട്ടുണ്ട്.
Story Highlights : Susan Arnold will become chairperson of walt disney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here